CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

 സൽമാൻ ഖാന്റെ ജീവൻ അപകടത്തിൽ: സുരക്ഷ വർധിപ്പിച്ച് മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പോലീസ് വർധിപ്പിച്ചു. നേരത്തെ സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു, ഇത് കണക്കിലെടുത്ത് താരത്തിന് എക്‌സ് കാറ്റഗറി സുരക്ഷ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ, മുംബൈ പോലീസിന്റെ പ്രൊട്ടക്ഷൻ ബ്രാഞ്ച് വൈ പ്ലസ് കാറ്റഗറിയിലേക്കാണ് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.

നേരത്തെ സൽമാൻ ഖാനൊപ്പം ആയുധങ്ങളുമായി പോലീസ് കാവൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സൽമാന്റെ സുരക്ഷ കണക്കിലെടുത്ത് രണ്ട് പോലീസ് ഗാർഡുകൾ 24 മണിക്കൂറും താരത്തെ ആയുധങ്ങളുമായി അനുഗമിക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്യും. സൽമാൻ ഖാനെ കൂടാതെ മഹാരാഷ്ട്ര സംസ്ഥാന ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button