കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി ബോളിവുഡ് നടി മഹിമ ചൗധരി. കഴിഞ്ഞദിവസം നടി പറഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നായിരുന്നു. എന്നാല്‍, ഇന്ന് ആവശ്യപ്പെട്ടത് ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്നും. ബംഗാളിലെ ഡാര്‍ജിലീങ് സ്വദേശിനിയാണ് മഹിമ ചൗധരി.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയില്‍ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി ഇവര്‍ റോഡ്ഷോയില്‍ പങ്കെടുക്കുകയും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.
294 സീറ്റുള്ള പശ്ചിമ ബംഗാള്‍ നിയമസഭ കീഴടക്കാനായി ഇരുപാര്‍ട്ടികളും കടുത്ത പോരാട്ടമാണ് നടത്തുന്നത്. നാല് ഘട്ടങ്ങള്‍ സമാപിച്ചു. ഇതിനിടയില്‍ ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി പേര് മരിക്കുകയും ചെയ്തു. ഇത്തരത്തില്‍ സംഘര്‍ഷ ഭരിതമായ രാഷ്ട്രീയ അന്തരീക്ഷത്തിനിടെയാണ് മഹിമ ചൗധരി ബിജെപിക്കും ടിഎംസിക്കും വേണ്ടി പ്രചാരണം നടത്തുന്നത്.
Post Your Comments