Latest NewsIndiaNews

കോവിഡ് നിയന്ത്രണം നടപ്പിലാക്കാനെന്ന പേരിൽ പോലീസിന്റെ തേര്‍വാഴ്ച; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ പോലീസിന്റെ തേര്‍വാഴ്ച. തമിഴ്‌നാട്‌ കോയമ്പത്തൂരില്‍ ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുന്നവർക്ക് നേരെയായിരുന്നു പോലീസ് ആക്രമണം.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കോവിഡ് മാനദണ്ഡപ്രകാരം തമിഴ്നാട്ടില്‍ രാത്രി 11 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ കോയമ്പത്തൂരിലെ ഗാന്ധിപുരത്തെ ഹോട്ടലില്‍ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്.ഐ അവിടെ ഉണ്ടായിരുന്ന എല്ലാവരെയും ലാത്തികൊണ്ട് അടിച്ചോടിച്ചു.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button