COVID 19Latest NewsIndiaNews

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു: ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാത്രമേ ഇളവുകൾ അനുവദിക്കാൻ പാടുള്ളുവെന്ന് കേന്ദ്രം വിശദമാക്കി.

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ദിനംപ്രതി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2075 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4,30,04,005 ആയി. 71 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,16,281 ആയി ഉയര്‍ന്നു.

Also read: ചീനിക്കുഴി കൊലപാതകം: പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള പൊലീസിന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്

വ്യാപനം നിയന്ത്രണ വിധേയമായതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായി കുറഞ്ഞു. നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.42 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ സജീവ കൊവിഡ് കേസുകളില്‍ 1106 എണ്ണത്തിന്റെ കുറവുണ്ടായത് ആശ്വാസകരമാണ്.

അതേസമയം, നിലവിലെ ആശ്വാസം പരിഗണിച്ച് കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയ കത്ത് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് അയച്ചത്. വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാത്രമേ ഇളവുകൾ അനുവദിക്കാൻ പാടുള്ളുവെന്ന് കേന്ദ്രം വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button