തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിയ്ക്കലും ഉൾപ്പെടെ, ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
അതേസമയം, ജനങ്ങൾ മാസ്കും വ്യക്തിശുചിത്വവും തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. ഇനി മുതല്‍, കൊവിഡ് നിയമ ലംഘനത്തിന് ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷങ്ങൾക്ക് മുൻപ് കൊവിഡ് രൂക്ഷമായപ്പോള്‍ കേന്ദ്രസർക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.
Post Your Comments