അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന തെർമൽ, ഇഡിഇ സ്‌കാനർ പരിശോധന അബുദാബി ഒഴിവാക്കി. ഇതുസംബന്ധിച്ച് സാമ്പത്തിക വികസന വിഭാഗത്തിന്റെ നിർദ്ദേശം ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഇനി ഗ്രീൻ പാസ് മാത്രം കാണിച്ചാൽ മതിയാകും.
2021 ജൂലൈയിലാണ് തെർമൽ/ഇഡിഇ സ്‌കാനർ പരിശോധന ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയായിരുന്നു നടപടി. പരിശോധനയിൽ സ്‌കാനറിൽ ചുവപ്പു നിറം തെളിഞ്ഞാൽ പ്രവേശനം തടയുകയാണ് ചെയ്തിരുന്നത്. നിയന്ത്രണത്തിൽ ഇളവ് ലഭിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം, വ്യാപാര സ്ഥാപനങ്ങളിൽ ഗ്രീൻ പാസും പള്ളി, ആശുപത്രി, പബ്ലിക് ട്രാൻസ്‌പോർട്ട് എന്നിവിടങ്ങളിലെ പ്രവേശനത്തിന് മാസ്‌കും നിർബന്ധമാണ്. ഒരക്കിൽ പിസിആർ പരിശോധന നടത്തിയാൽ താമസ വിസയുള്ളർക്ക് 30 ദിവസത്തേക്കും സന്ദർശകർക്ക് 7 ദിവസത്തേക്കുമാണ് ഗ്രീൻ പാസ് ലഭിക്കുന്നത്.
Read Also: ബിജെപി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി കങ്കണ
Post Your Comments