തിരുവനന്തപുരം : വട്ടിയൂർകാവ് യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ തൂക്കി വിറ്റ സംഭവം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ഏറ്റവും ഒടുവിൽ വെട്ടിലായിരിക്കുന്നത് ആക്രികടക്കാരനാണ്. തമിഴ്‌നാട് തൂത്തൂകുടി സ്വദേശി മണികണ്ഠനാണ് 51 കിലോയോളം വരുന്ന പോസ്റ്ററുകൾ വിലകൊടുത്ത് വാങ്ങിയത്.
എന്നാൽ, വിലകൊടുത്ത് വാങ്ങിയ പോസ്റ്ററുകൾ മറിച്ചുവിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് മണികണ്ഠൻ. പോസ്റ്ററുകളിൽ ഒന്നുപോലും തൽക്കാലം ആർക്കും മറിച്ച് വിൽക്കരുതെന്നാണ് മണികണ്ഠന് പൊലീസ് നൽകിയിരിക്കുന്ന നിർദേശം. പണം മടക്കി നൽകി പോസ്റ്ററുകൾ കോൺഗ്രസുകാർ തിരിച്ചെടുക്കുമെന്ന് പ്രതീക്ഷയിലാണ് മണികണ്ഠൻ ഇപ്പോൾ.
Read Also : ഹിന്ദു-മുസ്ലീം പ്രണയം പറയുന്ന സിനിമയുടെ ചിത്രീകരണത്തിന് പൂർണ സുരക്ഷ നൽകുമെന്ന് ഡിവൈഎഫ്‌ഐ
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് 4 കെട്ടുകളിലായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ബാലു പോസ്റ്ററുകൾ കടയിൽ എത്തിച്ചത്. പൊട്ടിക്കാത്ത കെട്ടുകളിൽ കടലാസാണെന്നാണ് ബാലു പറഞ്ഞത്. കിലോയ്ക്ക് 10 രൂപ വെച്ച് 500 രൂപയും ബാലുവിനെ അപ്പോൾ തന്നെ മണികണ്ഠൻ കൈമാറിയിരുന്നു.
Post Your Comments