
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടില്‍ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വന്‍ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്.
Read Also; അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമോ?
റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത്. ആര്‍എസ്എസിനെ ഭയന്നാണ് കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എല്‍ഡിഎഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പറഞ്ഞു.
സത്യന്‍ മൊകേരിയേ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് ക്യാമ്പും പ്രചാരണത്തില്‍ സജീവമായി.
Post Your Comments