Latest NewsKeralaNews

ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ട് അറിയിക്കാം: പോസ്റ്റർ വിവാദത്തിൽ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാർക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ടു അറിയിക്കാമെന്നും വീണാ ജോർജ് പ്രതികരിച്ചു.

രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്. താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായി. ഓർത്തഡോക്സ് സഭ വീണാ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.

സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നാണ് പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button