KeralaLatest NewsNews

‘ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും’; കെ ടി ജലീലിന്റെ രാജി ആവശ്യത്തില്‍ പ്രതികരിക്കാതെ കാനം

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമങ്ങളിൽ വന്ന വിവരം മാത്രമാണ് തനിക്കുള്ളത്. വിധിയുടെ ഔദ്യോഗിക രൂപം ലഭിച്ചതിനുശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും കാനം മാതൃഭൂമിയോട് പറഞ്ഞു. ജലീലിനെതിരെ ഉയരുന്ന രാജി ആവശ്യത്തില്‍ പ്രതികരിക്കാതെയായിരുന്നു കാനം ഇക്കാര്യം പറഞ്ഞത്.

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : തൃശ്ശൂർപൂരം; അനുമതി പുന:പരിശോധിക്കണമെന്ന ആവശ്യവുമായി ആരോഗ്യവകുപ്പ്

ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button