KeralaNattuvarthaLatest NewsNews

കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് മുഖ്യമന്ത്രി പിണറായി വിജയൻ; കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ

സംരക്ഷിക്കാനും ചേര്‍ത്തുപിടിക്കാനും പാര്‍ട്ടിയുണ്ടെന്ന പ്രചോദനമാണ് കൊലയാളികള്‍ക്ക്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണെന്ന വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.എല്‍.എ. കൊന്നാല്‍ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍,കൊലയാളി സംഘത്തിന് നല്‍കുന്ന ഉറപ്പെന്നും ഷാഫി പറഞ്ഞു. കൂടാതെ ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാന്‍ വക്കീലന്‍മാരെ ഇറക്കുന്നതെന്നും ഷാഫി വിമർശിച്ചു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെയുള്ള യു.ഡി.എഫിന്റെ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കുമായി കേസ് നടത്താന്‍ സര്‍ക്കാരിന്റെ പണം ചെലവഴിക്കുമെന്ന് നിയമസഭയില്‍ പ്രസംഗിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഈ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവം. വേണ്ടിവന്നാല്‍ ഇനിയും സര്‍ക്കാറിന്റെ പണം ക്രിമിനലുകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് മുഖ്യമന്ത്രി മുമ്ബ് പറഞ്ഞത്. കൊലപാതകത്തിന് പ്രേരണ നല്‍കുന്ന പ്രസ്താവനയാണിത്. സംരക്ഷിക്കാനും ചേര്‍ത്തുപിടിക്കാനും പാര്‍ട്ടിയുണ്ടെന്ന പ്രചോദനമാണ് കൊലയാളികള്‍ക്കെന്നും” ഷാഫി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button