ന്യൂഡൽഹി: രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ. മെയ് മാസത്തോടെ പ്രതിമാസ ഉത്പാദനം 100 മില്യൺ ഡോസാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ 70 മില്യൺ ഡോസാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിമാസ ഉത്പാദനം രണ്ട് ലക്ഷം ഡോസിൽ നിന്ന് 5 ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. വാക്സീൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് കമ്പനികളുടെ പ്രതികരണം.
Read Also: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം; പ്രധാനമന്ത്രി രണ്ടാം വാക്‌സിൻ ഡോസ് സ്വീകരിച്ചു
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണുണ്ടാകുന്നത്. തുടർച്ചയായ രണ്ട് ദിനം ഒന്നേകാൽ ലക്ഷം പിന്നിട്ട പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് ഒന്നര ലക്ഷത്തിനടുത്ത് എത്തിയേക്കുമെന്നാണ് സൂചന. മരണ നിരക്കിലും കാര്യമായ വർധനയുണ്ട്. ആകെ കേസുകളുടെ എൺപത് ശതമാനത്തിലധികം കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്ക ജനകമാണെനാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പരമാവധി വാക്സീനേഷൻ വർധിപ്പിക്കാനാണ് നീക്കം.
Post Your Comments