ഫ്രഞ്ച് ലീഗ് വൺ മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്. ലീഗിലെ നിർണായക പോരാട്ടത്തിൽ മെറ്റ്സിനെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന ലില്ലെയുടെ ലീഡ് ആറ് പോയിന്റായി ഉയർത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലില്ലെ മെറ്റ്സിനെ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ലഭിച്ച പെനാൽറ്റി മെറ്റ്സിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 17-ാം മിനുട്ടിലായിരുന്നു മെറ്റ്സ് സുവർണാവസരം കളഞ്ഞുതുലച്ചത്.
എന്നാൽ തുർക്കിഷ് താരങ്ങളായ യിൽമാസും(60) സെലികും(89) ഗോളുകൾ നേടിയതോടെ ലില്ലെയുടെ വിജയം ഉറപ്പായി. ഈ വിജയം ലില്ലെയെ 32 മത്സരങ്ങളിൽ 69 പോയിന്റിൽ എത്തിച്ചു. 63 പോയിന്റുള്ള പിഎസ്ജി രണ്ടാം സ്ഥാനത്ത് തുടരുന്നു. പിഎസ്ജി ഒരു മത്സരം കുറവാണ് കളിച്ചത്. പിഎസ്ജി ഇന്ന് സ്ട്രാസ്ബർഗിനെ നേരിടും. കിരീട പ്രതീക്ഷ നിലനിർത്തുന്നതിനായി പിഎസ്ജിയ്ക്ക് ജയത്തിൽ കുറഞ്ഞത് ഒന്നും നേടാനില്ല.
Post Your Comments