സാൻ
കൊലപാതക രാഷ്ട്രീയം വീണ്ടും കേരളത്തിൽ പിടിമുറുക്കുകയാണ്. മതമില്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാർ പാർട്ടി തന്നെ ഒരു മതമാക്കി മാറ്റിയിരിക്കുകയാണ്. അതിന്റെ പേരിൽ ബലിയാടുകളാവുന്നത് ഈ നാട്ടിലെ സാധാരണക്കാരായ കുടുംബങ്ങളാണ്. വെട്ടിയും കൊന്നും എത്രകാലമാണ് മനുഷ്യ ഹൃദയങ്ങളിൽ നിങ്ങളിനി സുരക്ഷിതരായിരിക്കുക. ആശയത്തെ നേരിടേണ്ടത് ആശയം കൊണ്ടാണ്. നഷ്ടങ്ങൾ എത്ര വലുതാണെന്ന് അനേകം രക്തസാക്ഷികൾ ഉള്ള പാർട്ടിക്ക് കൃത്യമായിട്ട് അറിയാവുന്ന കാര്യമാണ്. ജീവിച്ചിരിക്കുന്നവരെ അത് എത്രത്തോളം ബാധിക്കുമെന്നും ഊഹിക്കാവുന്നതാണ്. എന്നിട്ടും എന്തിനായിരുന്നു ഒരു ചെറുപ്പക്കാരന്റെ ജീവിതം വിദ്വേഷങ്ങളിൽ ഒതുക്കി തീർത്തത്. ഒരു മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ആർക്കും ചോദ്യം ചെയ്യാൻ അധികാരമില്ല. അതിനി ഏത് രാജ്യത്താനെങ്കിലും. അപ്പോൾ ഈ ജനാധിപത്യ രാജ്യത്തെ കാര്യം എടുത്ത് പറയേണ്ടതില്ലല്ലോ. എന്നവസാനിക്കും സഖാവെ നിങ്ങളുടെ ഈ കൊലപാതക രാഷ്ട്രീയം എന്ന് സോഷ്യൽ മീഡിയകളിലും മറ്റും ഇതിനോടകം തന്നെ ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്
അവനവന്റെ സത്യങ്ങളിൽ വിശ്വാസങ്ങളിൽ, ആദർശങ്ങളിൽ പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ പിന്നെന്തിനാണ് മറ്റുള്ളവരുടെ പ്രചാരണങ്ങളെ ശ്രദ്ധിക്കാൻ പോകുന്നത്. നഷ്ടം എല്ലാവർക്കും ഒരുപോലെയാണ്. അതിൽ പാർട്ടിയോ മതമോ വർഗ്ഗമോ വർണ്ണമോ ഇല്ല. മനുഷ്യൻ മാത്രമേയുള്ളൂ. ഒരുപാട് സഖാക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്. മൃഗയമായിത്തന്നെ. അതിനെല്ലാം പകരം ചോദിക്കാനിറങ്ങിയാൽ ഈ മനുഷ്യ കുലം തന്നെ ഇല്ലാതാക്കേണ്ടിവരും. ചെയ്യുന്നതിന് പകരം ചെയ്യാനാണെങ്കിൽ പിന്നെ ആദർശങ്ങളിൽ എന്ത് മാറ്റമാണുള്ളത്. ഇനിയുമാരും തെരുവിൽ കൊല്ലപ്പെടരുത്. ഈ നീച രാഷ്ട്രീയ കൊലകൾ അവസാനിക്കേണ്ടതുണ്ട്.
Post Your Comments