COVID 19Latest NewsNewsInternational

നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്

ഓസ്ലോ: കൊവിഡ് 19 ചട്ടം ലംഘിച്ച നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്. തൻ്റെ 60 ആം ജന്മദിനം ആഘോഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി കൊവിഡ് നിയമലംഘനം നടത്തിയത്. ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കുടുംബ സമ്മേളനം സംഘടിപ്പിക്കുകയായിരുന്നു. കൊവിഡ് -19 വ്യാപിച്ച സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിക്കണമെന്ന സർക്കാർ നടപടി പ്രധാനമന്ത്രി തന്നെ ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരെ എർന സോൽബെർഗിന് പിഴ ചുമത്തിയതായി നോർവീജിയൻ പോലീസ് അറിയിച്ചു.

Also Read:സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികളുടെ ആത്മഹത്യാശ്രമം, ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി

20,000 നോർവീജിയൻ ക്രൗണാണ് (2,352 ഡോളർ) പ്രധാനമന്ത്രിക്കെതിരെ പിഴയായി ചുമത്തിയതെന്ന് പോലീസ് മേധാവി ഒലെ സാവെറുഡ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കൊവിഡ് നിലനിക്കുന്നതിനാൽ പൊതു സ്വകാര്യ പരിപാടികളിൽ പത്തിലധികം പേർ പങ്കെടുക്കരുതെന്ന സർക്കാർ വിലക്ക് നിലനിൽക്കെയാണ് ഫെബ്രുവരി അവസാനം 13 കുടുംബാംഗങ്ങൾക്കൊപ്പം പ്രധാനമന്ത്രി തൻ്റെ 60-ാം ജന്മദിനം ആഘോഷിക്കുന്നതിനായി കുടുംബസംഗമം ഒരുക്കിയത്.

സംഭവം വിവാദമായതോടെ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞു. ഇത്തരം മിക്ക കേസുകളിലും പോലീസ് പിഴ ഈടാക്കുമായിരുന്നില്ലെങ്കിലും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി മുൻപന്തിയിലാണെന്ന് പോലീസ് പറഞ്ഞു. “നിയമം എല്ലാവർക്കും തുല്യമാണെങ്കിലും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ല,” പിഴയെ ന്യായീകരിച്ചുകൊണ്ട് സാവെറുഡ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button