
ചാലക്കുടി: സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചു. കൂടപ്പുഴ ശങ്കരമംഗലത്ത് രാമന്റെ മകന്‍ ശശിധരന്‍ (59) ആണ് മരിച്ചത്. ചാലക്കുടിയിലാണ് സംഭവം.
Read Also : മൂന്ന് വയസുകാരനെ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി മുത്തശ്ശന്‍ മാര്‍ക്കറ്റിലേയ്ക്ക് പോയി
ശശിധരന്റെ ഭാര്യ ജ്യോതിലക്ഷ്മി (48)യെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തിലെ സ്വത്തു തര്‍ക്കമാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക സൂചന. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ജ്യോതിലക്ഷ്മിയുടെ കൈ ഞരമ്പ് മുറിച്ചിട്ടുണ്ട്.
കുറേക്കാലം ഗള്‍ഫിലായിരുന്ന ശശിധരന്‍ ചാലക്കുടിയില്‍ ജ്വല്ലറി നടത്തിയിരുന്നു. പിന്നീട് ഇയാള്‍ അത് നിര്‍ത്തി മറ്റ് കച്ചവടങ്ങളിലേക്ക് തിരിഞ്ഞു. ശശിധരന് സമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കുടുംബത്തില്‍ സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഏകമകള്‍ മീര.
Post Your Comments