
മന്‍സൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിൽ വിശ്വാസമില്ലെന്നും, സി.പി.എം പറയുന്നത് മാത്രം അനുസരിക്കുന്ന ഉദ്യോഗസ്ഥനാണ് സംഘത്തലവനിന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നേരത്തെ കെ. സുധാകരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ അന്വേഷണ സംഘത്തലവന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
കേസന്വേഷണത്തിന്റെ നേതൃത്വം എസ.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കുകയോ, മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുകയോ ചെയ്യമെന്നും, ഇക്കാര്യത്തില്‍ നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൻസൂറിന്റെ കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെ പോകാനും പാര്‍ട്ടിയും മുന്നണിയും പിന്നില്‍ത്തന്നെ നില്‍ക്കുമെന്നും, കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments