ബിഗ് ബോസ് സീസൺ 2വിലെ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദയ അശ്വതി ബിഗ് ബോസിലെത്തിയത്. ദയയുടെ രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ദയ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, താരത്തിൻ്റെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ.
താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ദയ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ദയ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ പുറത്തുവന്ന വിവാഹ വാർത്തയും വിശ്വസിക്കാൻ പറ്റുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
Also Read:പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ജഗൻ്റെ സഹോദരി; ശർമിളയ്ക്ക് പിന്തുണയുമായി അമ്മ
‘എന്റെ വീട് മുണ്ടൂരാണ്. വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു. ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭർത്താവിന്റെ പേര് ബാബു. രണ്ട് ആൺകുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു. പിരിഞ്ഞശേഷം അയാൾ വേറെ വിവാഹം കഴിച്ചു. പിന്നെ ഞാൻ എന്തിനാണ് കാത്തിരിക്കുന്നത്? – ദയ അശ്വതി വെളിപ്പെടുത്തിയിരുന്നു.
Post Your Comments