മനുഷ്യ മുഖത്തോടെ ജനിച്ച ആട്ടിൻ കുട്ടിയെ ആരാധിച്ച് ഗുജറാത്തിലെ ഗ്രാമവാസികൾ. മനുഷ്യ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിൻകുട്ടിയുടെ ചിത്രം സോഷ്യൽമോഡിയയിൽ വൈറലായിരുന്നു. ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിലാണ് ആട്ടിൻകുട്ടി ജനിച്ചത്. നാല് കാലും ആടിന്റെ ചെവിയുമായി ജനിച്ച ആട്ടിൻകുട്ടിയുടെ മുഖവും മറ്റ് ശരീരഭാഗങ്ങൾ മനുഷ്യസമാനമാണ്.
അജയഭായ് വാസവ എന്ന കർഷകന്റെ വീട്ടിൽ വളർത്തിയ ആടാണ് വിചിത്ര രൂപത്തിലുള്ള കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. മനുഷ്യനുമായ ഏറെ സാദൃശ്യമുള്ള മുഖമാണ് ആടിനുള്ളത്. നെറ്റിയും കണ്ണുകളും താടിയുടെ ഭാഗവുമെല്ലാം മനുഷ്യനോട് സാദൃശ്യമുള്ളതാണ്. മാത്രമല്ല, വാലുമുണ്ടായിരുന്നില്ല. എന്നാൽ ജനിച്ച് പത്ത് മിനുട്ട് മാത്രമായിരുന്നു ആട്ടിൻകുട്ടിയുടെ ആയുസ്സ്.കഴിഞ്ഞ വർഷം ജനുവരിയിൽ രാജസ്ഥാനിലും സമാന സംഭവമുണ്ടായിരുന്നു.
മനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ആട്ടിൻകുട്ടി തന്നെയായിരുന്നു അന്ന് വാർത്തകളിൽ ഇടംനേടിയത്. ഇതിനേയും ആരാധിക്കാൻ ചിലരുണ്ടായിരുന്നു. പ്രായമായ മനുഷ്യന്റെ മുഖത്തിന് സമാനമായിരുന്നു അന്ന് പ്രചരിച്ച ആടിന്റെ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ ഇന്നും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൈവത്തിന്റെ അവതാരം എന്ന് പറഞ്ഞായിരുന്നു അന്ന് ഗ്രാമവാസികൾ ആടിനെ പൂജിച്ചത്.
രാജസ്ഥാനിലെ നിമോദിയയിലുള്ള മുകേഷ് പ്രജാപാപ് എന്നയാളായിരുന്നു ആടിന്റെ ഉടമ.പശ്ചിമബംഗാളിലെ ബർദമാൻ ജില്ലയിലും രൂപമാറ്റം വന്ന പശുക്കുട്ടിയുടെ വാർത്ത റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതിനേയും ജനങ്ങൾ പൂജിക്കുകയും ചെയ്തു. കഷ്ടിച്ച് നാല് മാസം മാത്രമായിരുന്നു പശുക്കുട്ടിയുടെ ആയുസ്സ്.
Post Your Comments