കല്ലമ്പലം: കപ്പാംവിളയിൽ മനുഷ്യന്‍റെ മുഖസാദൃശ്യത്തോടെ പിറന്ന ആട്ടിൻ കുട്ടി ചത്തു. ജനിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ചത്തത്. സൂക്ഷിച്ചു നോക്കിയാൽ വാനരന്‍റെ മുഖത്തോടും സാദൃശ്യമുണ്ട്. മനുഷ്യക്കുഞ്ഞുങ്ങളുടെ പോലെയായിരുന്നു കരച്ചിൽ.
നാവായിക്കുളം കപ്പാംവിള അജിതാ ഭവനിൽ അജിതയുടെ ആടാണ് കടിഞ്ഞൂൽ പ്രസവത്തിൽ ആൺ ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. അസാധാരണ വലുപ്പമുള്ള ഒറ്റകുട്ടിയേ ഉണ്ടായിരുന്നുള്ളൂ.
Read Also : തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊന്നു
ആട്ടിൻകുട്ടിയുടെ നെറ്റിത്തടം ഉന്തിയ നിലയിലും മൂക്ക് നീണ്ടും തലയുടെ മുകൾഭാഗം മനുഷ്യന്‍റെ തലയോടിന് സാമ്യമുള്ള നിലയിലുമായിരുന്നു. നാവ് ഒരു വശത്തേക്കിട്ട് എപ്പോഴും കരഞ്ഞുകൊണ്ടിരുന്ന ആട്ടിൻകുട്ടിയെ ആട് മുലയൂട്ടാൻ വിസമ്മതിച്ചതോടെ പാൽ കുപ്പിയിൽ നിറച്ചാണ് വീട്ടുകാർ നൽകിയിരുന്നത്. ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ചത്തു.
Post Your Comments