NattuvarthaLatest NewsNews

പാലക്കാട് കോവിഡ് ബാധിച്ചവരുടെ എണ്ണം

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 190 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 81 പേര്‍, ഉറവിടം അറിയാതെ കൊറോണ വൈറസ് രോഗം ബാധിച്ച 103 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.60 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1872 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ വീതം ആലപ്പുഴ, ഇടുക്കി,കണ്ണൂർ ജില്ലകളിലും 3 പേർ കാസർഗോഡ് ജില്ലയിലും 5 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 31 പേർ തൃശ്ശൂർ ജില്ലയിലും 48 പേർ മലപ്പുറം ജില്ലയിലും കോവിഡ് ചികിത്സയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button