KeralaLatest NewsNews

കൊലപാതകികളുടെ നേതാക്കളോട് ചർച്ചയ്ക്കില്ല; കോൺഗ്രസ്‌ ഇറങ്ങിപ്പോയി ; മൻസൂർ വധം സി പി ഐ എം ന്റെ രാഷ്ട്രീയ ഭാവിയെ തകർക്കും

മൻസൂർ വധക്കേസിൽ എല്ലാ പാർട്ടികളും നേതാക്കളും സി പി ഐ എം നെതിരെ രംഗത്തെത്തിയിരിക്കുന്നു.
കണ്ണൂരിലെ സമാധാനയോഗം ബഹിഷ്‌കരിച്ച്‌ യുഡിഎഫ്. ഇന്നലെ വൈകിട്ട് നടന്ന അക്രമസംഭവങ്ങളില്‍ പൊലീസ് യുഡിഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും സര്‍ക്കാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.

Also Read:കോന്നിയിൽ ഭയന്ന് ഇടത് ക്യാമ്പ്; കെ. സുരേന്ദ്രൻ്റെ വളർച്ച ആശങ്കയുണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ, കുറ്റം മുഴുവൻ യുഡിഎഫിന്

യോഗത്തിലെത്തിയത് കൊലപാതകികളുടെ നേതാക്കളെന്നും അവരുമായി ചര്‍ച്ചയ്ക്കില്ലെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രതികരിച്ചു. കണ്ണൂരില്‍ വ്യാപക അക്രമ പരമ്ബരകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചത്. കണ്ണൂര്‍ പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഐഎം ഓഫിസകള്‍ക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button