Latest NewsNewsFootballSports

പിഎസ്ജിക്കെതിരായ രണ്ടാം പാദത്തിലും ലെവൻഡോസ്‌കി കളിക്കില്ല

പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ‌ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരം റോബർട്ട് ലെവൻഡോസ്‌കി കളിക്കില്ല. നേരത്തെ രണ്ടാം പാദത്തിൽ പരിക്ക് മാറി തിരിച്ചുവരുമെന്ന് ലെവൻഡോസ്‌കി പറഞ്ഞിരുന്നു. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ പിഎസ്ജിയോട് തോറ്റ ബയേൺ മ്യൂണിക്കിന് ലെവൻഡോസ്‌കിയുടെ അഭാവം വൻ തിരിച്ചടിയായിരുന്നു. ഇന്നലെ നടന്ന ആദ്യപാദത്തിലും ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ചിരുന്നില്ല.

ഇന്നലെ നടന്ന ആദ്യപാദത്തിൽ ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. എംബപ്പെയുടെ ഇരട്ടഗോളും നെയ്മറുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് പിഎസ്ജി ബയേണിനെ തകർത്തത്. ഇന്റർനാഷണൽ മത്സരങ്ങൾക്കായി പോളണ്ടിന് വേണ്ടി കളിക്കുന്നതിനിടയിലാണ് ലെവൻഡോസ്‌കിക്ക് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button