കുവൈത്ത് സിറ്റി: കുവൈറ്റിൽ കർഫ്യൂ ലംഘിച്ചതിന് 16 പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. 12 കുവൈത്തികളും നാലു വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ അഞ്ചുപേർ, ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്റ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ഒരാൾ എന്നിങ്ങനെയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഹവല്ലി ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല.
കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്.
Post Your Comments