Latest NewsNewsFootballSports

യൂറോപ്പ ലീഗിൽ സെമി ഉറപ്പിക്കാൻ യുണൈറ്റഡ് ഇന്നിറങ്ങും

യൂറോപ്പ ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗ്രാനേഡയെ നേരിടും. സ്പെയിനിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ആദ്യപാദം വിജയിച്ചു സമ്മർദ്ദം കുറയ്ക്കാനാകും യുണൈറ്റഡിന്റെ ലക്ഷ്യം. വിജയം ലക്ഷ്യമാക്കിയിറങ്ങുന്ന യുണൈറ്റഡ് നിരയിൽ ഇന്ന് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഈ സീസണിലെ യുണൈറ്റഡിന്റെ ഏക കിരീട പ്രതീക്ഷയാണ് യൂറോപ്പ ലീഗ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരം മാർക്കസ് റാഷ്ഫോർഡ് പരിക്ക് കാരണം ആദ്യ ഇലവനിൽ ഉണ്ടാകില്ല. അതേസമയം, സ്പാനിഷ് സൂപ്പർതാരം ജുവാൻ മാറ്റ പരിക്ക് മാറി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഗ്രീൻവുഡ്‌, കവാനി എന്നിവർക്കാവും അറ്റാക്കിങിന്റെ ചുമതല. തുടർച്ചയായ മൂന്ന് പരാജയങ്ങൾ നേരിട്ടാണ് ഗ്രാനേഡ ഇന്ന് യുണൈറ്റഡിനെ നേരിടാനെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button