
കട്ടപ്പന: വഴയോരത്ത് മാലിന്യം തള്ളിയയാള്‍ക്ക് ‘പണി’ കൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്. മാലിന്യത്തില്‍ ഉണ്ടായിരുന്ന പേപ്പറില്‍ നിന്നാണ് വ്യക്തിയുടെ വിവരങ്ങള്‍ ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞശേഷം സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ശാന്തിഗ്രാംഇരട്ടയാര്‍ നോര്‍ത്ത് റോഡരികില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ ചാക്കിലും കൂടിലുമായി നിറച്ച് തള്ളിയത്.
Also Read:പണപ്പിരിവും അഴിമതിയും അടുത്ത മന്ത്രിയും കുടുങ്ങി, വെട്ടിലായി മഹാരാഷ്ട്ര സർക്കാർ
ഇന്നലെ രാവിലെ ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ജിന്‍സന്‍ വര്‍ക്കി, പഞ്ചായത്ത് അംഗം സിനി മാത്യു, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
വിവരമറിയിച്ചതിനെ തുടര്‍ന്ന് തങ്കമണി പൊലീസും എത്തി. മാലിന്യം പരശോധിച്ചപ്പോഴാണ് മേല്‍വിലാസം രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിച്ചത്. തുടര്‍ന്ന് ഇയാളെ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.
Post Your Comments