ഇടുക്കി: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർക്കെതിരെ രൂക്ഷ വിമർശനവുമായി എം എം മണി. സുകുമാരന്‍ നായരുടെ മനസിലിരിപ്പ് വേറെയാണെന്ന് എം എം മണി. പുള്ളി കോണ്‍ഗ്രസുകാരനാണെന്നും പക്ഷെ അത് സമുദായം മുഴുവന്‍ അനുസരിക്കണമെന്നില്ലെന്നും എം എം മണി ആരോപിച്ചു. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനാണ് തിരിച്ചടിയാവുക. എല്‍ഡിഎഫ് വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്യപ്പെട്ടു. എല്‍ഡിഎഫ് വലിയ ഭൂരിപ ക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് എം എം മണി പ്രതികരിച്ചു.
എന്നാൽ ഇടുക്കിയില്‍ ജയം ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ ശബരിമല പ്രചാരണം തെരഞ്ഞെടുപ്പില്‍ ഏശിയില്ല. പാവങ്ങള്‍ക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കിയ എല്‍ഡിഎഫിന് ഒപ്പമായിരുന്നു ദൈവമെന്നും എം എം മണി പറഞ്ഞു. ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം ബാലിശ്യമാണ്. ആളുകളെ തടയാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും അധികാരം കൊടുത്തത് ആരാണ്. പരാതി ഉന്നയിക്കേണ്ട സമയത്ത് ഒന്നും ചെയ്യാതെ ഇപ്പോള്‍ ആളുകളെ ഉപദ്രവിച്ചിട്ട് എന്ത് കാര്യമെന്നും എം എം മണി ചോദിച്ചു. മേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന് ആശംസിക്കുന്നു. അത് എല്‍ഡിഎഫിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നും എം എം മണി പരിഹസിച്ചു.
Post Your Comments