Latest NewsIndiaNews

പെട്രോൾ വില കൂടിയതിൽ പ്രതിഷേധിച്ച് സൈക്കിളിലെത്തി, തിരിച്ച് പോയത് വെള്ളത്തിൽ ഓടുന്ന ബൈക്കിൽ; വിജയെ ട്രോളി സോഷ്യൽ മീഡിയ

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് തമിഴ് സൂപ്പർതാരം വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത് സൈക്കിളിൽ. കേന്ദ്ര സർക്കാരിനെതിരെ പരസ്യമായി പ്രതിഷേധമറിയിച്ച താരം വോട്ട് രേഖപ്പെടുത്തി മടങ്ങിപ്പോയത് ബൈക്കിൽ. പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് സൈക്കിളിലെത്തി വോട്ട് രെഖപ്പെടുത്തിയ താരം പെട്രോളിൽ ഓടുന്ന ബൈക്കിൽ തിരിച്ച് പോയതിനെ ട്രോളുകളാണ് സോഷ്യൽ മീഡിയ.

താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. പെട്രോൾ–ഡീസൽ വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടാണ് താരം ഇന്ന് രാവിലെ സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയത്.

Also Read:വിഎസിനും ഭാര്യയ്ക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല

ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തും കമൽ ഹാസനും അജിത്തും ഉൾപ്പെടെയുള്ളവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button