കണ്ണൂർ: കണ്ണൂരിൽ സി പി എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ പിതാവ് സി പി എം അനുഭാവി. ഒരു വലിയ സംഘം മകനെ വീട്ടിൽ നിന്നും വലിച്ചിറക്കിയപ്പോൾ തടയാൻ ചെന്ന ഇളയ മകനെ അവർ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മന്‍സൂറിന്റെ പിതാവ് മുസ്തഫ പറയുന്നു.
താനൊരു സിപിഎം അനുഭാവിയാണ്. രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. ബോംബേറില്‍ തന്റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. മകൻ സജീവ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും മുസ്തഫ വ്യക്തമാക്കി. നേരത്തേ, സംഭവത്തെ കുറിച്ച് മൻസൂറിൻ്റെ സഹോദരൻ മുഹ്സിൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
സഹോദരനെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് മുഹ്‌സിന്‍ വ്യക്തമാക്കി. 20തോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മുഹ്സിന്‍ പറഞ്ഞു. തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്‌സിന്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരന്‍ മന്‍സൂര്‍ ഓടിയെത്തിയത്. തുടര്‍ന്ന് മന്‍സൂറിനെയും ആക്രമിക്കുകയായിരുന്നെന്നും. നിലവിളി ശബ്ദം കേട്ടപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി. ഇതോടെ ആക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ താന്‍ പിടിച്ച് വെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാന്‍ പ്രതികള്‍ ബോംബെറിയുകയായിരുന്നുവെന്നും മുഹ്സിന്‍ പറഞ്ഞു.
Post Your Comments