Latest NewsKeralaNews

മുസ്ലിം ജനതയോട് വോട്ട് വിഭജിക്കരുതെന്ന മമത ബാനര്‍ജിയുടെ അഭ്യര്‍ത്ഥന, മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊല്‍ക്കത്ത : മുസ്ലിം ജനതയോട് വോട്ട് വിഭജിക്കരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന കൊണ്ട് മനസിലാകുന്നത് അവര്‍ക്കുള്ള പിന്തുണ നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ ബി.ജെ.പി ഹിന്ദുക്കളോട് സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തിയാല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാദ്ധ്യമങ്ങളുടെയും വിചാരണയ്ക്ക് വിധേയമാകേണ്ടി വന്നേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also :ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പരാതിയുമായി കമല്‍ഹാസന്‍

സംസ്ഥാനത്തെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാറില്‍ നടന്ന പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് തന്നോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലം വികസനവും താല്‍പര്യവുമായി തിരികെ നല്‍കുമെന്നും മോദി പറഞ്ഞു.

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലീങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമാണുള്ളത്. എന്നാല്‍ രണ്ട് മുസ്ലിം നേതാക്കള്‍ക്കെതിരെ മമത നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button