Latest NewsIndia

വ്യാജ പേരിൽ വിവാഹം കഴിച്ചു വഞ്ചിച്ചു , ഗർഭിണിയായ ഭാര്യയുടെ പരാതിയിൽ ലവ് ജിഹാദ് നിയമപ്രകാരം അറസ്റ്റ്

വിവാഹം കഴിച്ച ഇയാൾ യഥാർത്ഥത്തിൽ മുസ്തഫയാണെന്ന് മനസ്സിലാക്കുകയും തുടർന്ന് അവർ പരാതി നൽകുകയുമായിരുന്നു.

ഭോപ്പാൽ : പെൺകുട്ടിയെ വ്യാജ പേരിൽ വിവാഹം കഴിക്കുകയും അവരുടെ മത വിശ്വാസം മാറ്റാൻ പ്രേരിപ്പിച്ചതിനും ‘ലവ് ജിഹാദ്’ നിയമപ്രകാരം ജിം ട്രെയിനർ ആയ യുവാവ് അറസ്റ്റിൽ. ജിം പരിശീലകനായ ഭർത്താവ് തന്നെ വിവാഹം കഴിക്കാനായി ഐഡി ഹാജരാക്കിയപ്പോൾ ഗബ്ബറായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിച്ച ഇയാൾ യഥാർത്ഥത്തിൽ മുസ്തഫയാണെന്ന് മനസ്സിലാക്കുകയും തുടർന്ന് അവർ പരാതി നൽകുകയുമായിരുന്നു.

ഇയാളുടെ യഥാർത്ഥ പേര് മനസ്സിലായത് ഗർഭിണിയായ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി അധികൃതർ ഭർത്താവിന്റെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോഴാണ് എന്ന് യുവതി പറയുന്നു. അതിൽ ഇയാളുടെ പേര് മുസ്തഫ എന്നാണെന്നു അപ്പോഴാണ് തനിക്ക് മനസിലായതെന്നും താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്നും യുവതി പറയുന്നു.

read also: വാളയാറിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം നടക്കുന്നത് മാതാവിന് അറിയാമായിരുന്നു, തടഞ്ഞില്ല: അഡ്വ. ഹരീഷ് വാസുദേവൻ

അതേസമയം ഇയാൾ തന്നെ മതം മാറ്റത്തിനു ഇടയ്ക്ക് പ്രേരിപ്പിച്ചതായും യുവതി ആരോപിക്കുന്നുണ്ട്. ആശുപത്രിയുടെ മുന്നിൽ നിരവധി ആളുകൾ തടിച്ചു കൂടുകയും ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button