അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനഘട്ടത്തിലാണ്. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികൾ റിപ്പോർട്ട് ചെയ്യുകയാണ്. ഗുജറാത്തില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വൈറസ് വ്യാപനത്തെ തടയാൻ കര്‍ഫ്യൂവോ ലോക്ക് ഡൗണോ വേണമെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കാരണം സ്ഥിതി വഷളാണെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് വിക്രം നാഥ് ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയേ പറ്റൂവെന്നും മൂന്നോ നാലോ ദിവസത്തേക്കു കര്‍ഫ്യൂവോ ലോക്ക് ഡൗണോ ഏര്‍പ്പെടുത്തുകയും എല്ലാത്തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളും, രാഷ്ട്രീയ യോഗങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുകയോ നിര്‍ത്തുകയോ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
read also:കഴക്കൂട്ടത്ത് സിപിഎം അക്രമം തുടരുന്നു ; ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ തല്ലിത്തകര്‍ത്തു
അടിയന്തര നടപടി ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം കോവിഡ് നിയന്ത്രണാതീതമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
Post Your Comments