Latest NewsSaudi ArabiaNewsInternationalGulf

ലോക്ക് ഡൗൺ നടപ്പിലാക്കില്ല: നിലപാട് വ്യക്തമാക്കി സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കില്ലെന്ന് സൗദി അറേബ്യ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക്ക് ഡൗൺ അടക്കമുള്ള കോവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ലെന്നും വാക്‌സിനേഷനുകളിലൂടെയും ബൂസ്റ്റർ ഡോസിലൂടെയും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ അതിന്‍റെ അന്തസ് അനുസരിച്ച് പെരുമാറണം: ഗവർണർക്കെതിരെ വിഡി സതീശൻ

രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ എടുത്തവർ പൂർണമായും പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. അതിനാൽ രോഗവ്യാപനം തടയാൻ എല്ലാവരും വാക്‌സിനുകൾ പൂർത്തിയാക്കണം. ബൂസ്റ്റർ ഡോസ് എടുക്കാൻ ഫൈസർ, മോഡേർനാ എന്നീ വാക്‌സിനുകൾ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. വാക്‌സിൻ ക്ഷാമം രാജ്യത്തില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.

Read Also: ബുക്കിംഗ് നടത്താതെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത് 50 കഴിഞ്ഞവർക്ക് മാത്രം: തീരുമാനവുമായി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button