തിരുവനന്തപുരം: നേമത്ത് ഒരു തവണ എം.എല്‍.എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ”അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാൻ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണം”- രാജഗോപാൽ പറഞ്ഞു.
Read Also : പൊള്ളുന്ന വെയിലിലും ക്യൂ നിന്ന് ജനങ്ങൾ; കോഴിക്കോട് കാറ്റ് മാറി വീശുമോ? ഇതുവരെ വിധിയെഴുതിയത് 50 ശതമാനം പേർ
പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം അഴിച്ചു വിട്ടതെന്ന് കെ.മുരളീധരൻ്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നുണ്ടെങ്കിൽ വല്ല കാരണവും ഉണ്ടാവുമെന്നും അതേക്കുറിച്ച് എനിക്കറിയില്ലെന്നുമായിരുന്നു രാജഗോപാലിൻ്റെ മറുപടി.
Post Your Comments