കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് പുരോഗമിക്കുന്നു. ഉച്ചയോടെ കോഴിക്കോട് ജില്ലയിൽ വോട്ടിംഗ് 70 ശതമാനം കടന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജില്ലയിൽ പകുതിയിലധികം പേർ വോട്ട് രേഖപെടുത്തി. ഉച്ചക്ക് 1.15 വരെ 70. 10 % പേരാണ് വോട്ട് ചെയ്തത്. 49.92% സ്ത്രീകളും 50.23 %പുരുഷന്മാരുമാണ് വോട്ടു ചെയ്തത്. കോഴിക്കോട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ:
വടകര: 71.01 %
കുറ്റ്യാടി: 71.07 %
നാദാപുരം: 70.29 %
കൊയിലാണ്ടി: 71.03 %
പേരാമ്പ്ര: 69.78 %
ബാലുശ്ശേരി: 69.15 %
ഏലത്തൂർ: 69.17 %
കോഴിക്കോട് നോർത്ത്: 69.52 %
കോഴിക്കോട് സൗത്ത്: 67.92 %
ബേപ്പൂർ: 70.50 %
കുന്നമംഗലം: 72.59 %
കൊടുവള്ളി: 69.92 %
താമരശ്ശേരി: 65.73 %
രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.
Post Your Comments