പാലക്കാട്: പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി ഷഫി പറമ്പലിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകള്‍ അനുപമ. പാലക്കാട് ജനവിധി തേടുന്ന ഷാഫി പറമ്പിലോ കോൺഗ്രസോ വീട്ടിലേക്ക് തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് അനുപമ പറയുന്നു.
‘എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി പ്രമോദും അച്ഛനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ വോട്ടര്‍ സ്‌ളിപ്പ് നല്‍കാന്‍ പോലും കോണ്‍ഗ്രസുകാര്‍ വീട്ടില്‍ വന്നില്ല. ഷാഫി പറമ്പില്‍ വോട്ട് ചോദിച്ചോ അച്ഛനെ കാണാനോ വീട്ടിലെത്തിയില്ല. ഇതിനു മറുപടി കോണ്‍ഗ്രസുകാര്‍ പറയണം’- അനുപമ പറയുന്നു.
‘ചിലപ്പോള്‍ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് സ്മിതേഷാണ് സ്‌ളിപ്പ് നല്‍കിയത്. ആര്‍ക്കും അനുകൂലമായും പ്രതികൂലമായും പറയുന്നില്ല. അച്ഛനെ ഓര്‍മ്മിപ്പിക്കാനാണ് മാധ്യമങ്ങളെ കണ്ടത്,’ അനുപമ വ്യക്തമാക്കി.
അതേസമയം പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ തന്റെ മണ്ഡലമായ പൊന്നാനിയില്‍ എത്തി വോട്ട് ചെയ്തു. 85 സീറ്റുകൾ നേടി യു ഡി എഫ് അധികാരത്തിലെത്തുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
Post Your Comments