മെട്രൊമാൻ ഇ. ശ്രീധരനെ ചാനൽ ചർച്ചയ്ക്കിടെ അധിക്ഷേപിച്ച സംവിധായകൻ രഞ്ജി പണിക്കരെ രൂക്ഷമായി വിമർശിച്ച് ഉത്തമൻ കാടാഞ്ചേരി. രാഷ്ട്രീയ പ്രവേശനത്തോട് എനിക്ക് യോജിപ്പില്ല എന്ന് വെച്ച് വ്യക്തിഹത്യ നടത്തുന്നതിനെ അനുകൂലിക്കാൻ പറ്റില്ലെന്ന് പറയുകയാണ് ഉത്തമൻ കാടാഞ്ചേരി. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
രഞ്ജി പണിക്കർ അൽപൻ, മുഴുവൻ വായിച്ചതിന്നു ശേഷമെ അഭിപ്രായം രേഖപ്പെടുത്താവൂ.
രഞ്ജി പണിക്കർ മെട്രൊമാൻ ശ്രീധരനെ കുറിച്ച് കൈരളി ചാനലിൽ പറഞ്ഞ അഭിപ്രായമാണ് ഈ എഴുത്ത് എഴുതാൻ കാരണം. അദ്ദേഹം ഊതി വീർപ്പിച്ച ബലൂണാണ് മഹാനൊന്നുമല്ല എന്നൊക്കെ പറയുന്നത് കേട്ടു. .അദ്ദേഹത്തിൻ്റെ (പണിക്കരുടെ)പാർട്ടി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോഴാണ് കൊങ്കൺ റെയ്ൽവേ ,ഡൽഹി മെട്രൊയും ഒക്കെ മേൻന്മയോടെ ശ്രീധരൻ പൂർത്തിയാക്കിയത് .ശ്രീ.ശ്രീധരൻ്റെ രാഷ്ട്രീയ പ്രവേശനത്തോട് എനിക്ക് യോജിപ്പില്ല എന്ന് വെച്ച് വ്യക്തിഹത്യ നടത്തുന്നതിനെ അനുകൂലിക്കാൻ പറ്റില്ല. എന്തായാലും ബ്രിട്ടാസ് പണിക്കരെ അധികം പ്രോൽസാഹിപ്പിച്ചില്ല അത്രയും നല്ലത്.
Also Read:തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ; നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെതിരെ കേസ്
(1) ഇനി എനിക്കുള്ള അനുഭവം പറയാം. ചിത്രകാരൻ നമ്പൂതിരിയും ,KC .നാരായണനും ( ഭാഷാപോഷിണി ) ഞാനും (ഫോട്ടൊ എടുക്കാൻ) ഒരു അഭിമുഖത്തിന് പൊന്നാനിയിലുള്ള അദ്ദേഹത്തിൻ്റെ കൊച്ചു വീട്ടിലേക്ക് ചെന്നു. ശരിക്കും ആഥിധേയമര്യാദയോടെ ഗൈറ്റ് തുറന്ന് ഞങ്ങളെ സ്വീകരിച്ചു. നേരത്തേ കൊച്ചു വീട് എന്ന് പറഞ്ഞപ്പോൾ വിട്ടുപോയ ഒരു കാര്യമുണ്ട് .Dr. അച്ചുതമേനോൻ്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. Dr.അച്ചുതമേനോൻ താമസിച്ചിരുന്ന വീടിനെ (എതാണ്ട് 100 വർഷം പഴക്കം) യാതോരു വിധ പരിഷ്കാരവും വരുത്താതെ ആ കൊച്ചു വീട്ടിൽ അദ്ദേഹവും ഭാര്യയും സഹായിയും താമസിക്കുന്നു. ഊതി വീർപ്പിച്ച പ്രശസ്തി അല്ല അദ്ദേഹത്തിൻ്റെത് എന്നതിന് ചെറിയ ഉദാഹരണം.
(2) വലുത് പറയാം. K.c.s പല ചോദ്യങ്ങളും ചോദിക്കുന്നു സൗമ്യമായി മറുപടി പറയുന്നു. ഞാൻ ചിത്രങ്ങൾ പകർത്തുന്നു. ചിത്രമെടുപ്പ് കഴിഞ്ഞ് ഒരു സൈഡിൽ ഞാൻ നിൽക്കുന്നു. സംസാരത്തിനിടയൽ മറ്റു രണ്ടു പേർക്കും തോന്നാത്ത തോന്നൽ അദ്ദേഹത്തിനു വന്നു. മുന്നേ പേരു ചോദിച്ചറിഞ്ഞ അദ്ദേഹം ഉത്തമനെന്താ ഇരിക്കാത്തത്. ചിരിച്ച് ഞാൻ പറഞ്ഞു ഒന്നുമല്ല നിൽക്കുന്നതാണിഷ്ടം എന്ന്. എങ്കിൽ എനിക്കും അതാണിഷ്ടമെന്ന് പറഞ്ഞ് അദ്ദേഹം എഴുന്നേൽക്കാൻ ഭാവിച്ചു. കാര്യം മനസ്സിലായ k.c.s, എന്നോട് ഇരിക്കാൻ പറഞ്ഞു അവർ നീങ്ങിയിരുന്നു. ഞാൻ അവർക്കരികിൽ സോഫയിലിരുന്നപ്പോൾ നിറഞ്ഞ ചിരിയായിരുന്നു അദ്ദേഹത്തിൻ്റേത്. അത് ഞാൻ പകർത്തുകയും ചെയ്തു. ഇത് അദ്ദേഹം ഒരു മഹത് വെക്തിത്വമെന്ന് തെളിയിക്കുന്നു. തലക്കനമുള്ള പണിക്കർക്ക് അത് പുച്ഛമായി തോന്നാം.
Also Read:യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കൂടോത്രം ചെയ്ത മുട്ടയും നാരങ്ങയും വച്ചതായി പരാതി
(3) ചോദ്യങ്ങളും ഉത്തരങ്ങളും കഴിഞ്ഞ് ചായ കുടിച്ചിരിക്കുമ്പോൾ ആരാധന മൂത്ത ഞാൻ സ്ഥലകാലബോധമില്ലാതെ ഒരു ചോദ്യം ചോദിച്ചു .സർ 600 കോടിക്കു മുകളിൽ എസ്റ്റിമേറ്റിട്ട് വൻ അഴിമതിക്ക് പദ്ധതിയിട്ട എറണാംകുളം മെട്രൊ നേർ പകുതി പണത്തിന് എസ്റ്റിമേറ്റിട്ട് അതിലും 9 കോടി കുറച്ച് പണിതീർത്ത അങ്ങയോട് അളവറ്റ ബഹുമാനം തോന്നുന്നു. പണത്തിനോടെന്താ ഇത്ര വെറുപ്പ് .മറുപടിയില്ല പുഞ്ചിരിമാത്രം.( ആദ്യത്തെ കരാറാണെങ്കിൽ 300 കോടി ക്കു മുകളിലാണ് അഴിമതി അത് പിന്നെയും കൂടാം.) അൽപം കഴിഞ്ഞ് മറുപടി ഞാനും .ഭാര്യയും മെട്രൊ ഏർപ്പെടുത്തി തന്ന ഡ്രെവറും, സഹായിയും (രണ്ടും ഒരാൾ തന്നെ ) വാഹനവും എല്ലാ ചിലവും മെട്രൊ തന്നെ വഹിക്കുന്നു. പിന്നെ എനിക്കെന്തിനാ പണം പിന്നെ മരുന്നും മറ്റുമൊക്കെ വാങ്ങാൻ പെൻഷനുമുണ്ട്. ജീവിക്കാൻ ഇതോക്കെ പോരെ .അവിടെ ഇരുന്നാൽ കരഞ്ഞു പോകും എന്നെനിക്കു തോന്നി ഞാനവിടെ നിന്നെഴുന്നേറ്റ് ഉമ്മറത്തേക്ക് പോയി ഒരു പക്ഷെ ഈ മഹത്വം അഹങ്കാരിയായ പണിക്കർക്ക് മനസ്സിലാവില്ല .തിരക്കഥ എഴുതാനും ,അഭിനയിക്കാനും ലക്ഷങ്ങൾ വാങ്ങുന്ന ആളല്ലെ .
(4) ഇനിയാണ് ക്ലൈമാക്സ്: യാത്ര പറഞ്ഞിറങ്ങുമ്പോൾ നല്ല മഴ ഒരു കുട പോലുമെടുക്കാതെ ഗെയ്റ്റ് വരെ വന്ന് അദ്ദേഹം രണ്ട് പേരേയും യാത്രയാക്കി തിരിഞ്ഞപ്പോഴാണ് കേമറാ ബാഗുമെടുത്ത് കാറിന്നടുത്തേക്ക് ഓടുന്ന എന്നെ കണ്ടത് ബാക്ക് തിരിഞ്ഞു കിടക്കുന്ന എൻ്റെ വാഹനം റിവേഴ്സ് എടുത്ത് പോകുന്നതുവരെ മഴയത്ത് നിൽക്കുന്ന കാഴ്ച മനുഷ്യത്ത്വമുള്ളവർക്ക് മറക്കാൻ പറ്റില്ല. ഇനിയെങ്കിലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോൾ സൂഷ്മമായി വിലയിരുത്തി പറയുക.
Post Your Comments