YouthLatest NewsNewsLife StyleSex & Relationships

സെക്സിനെക്കുറിച്ച് 5 പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

2020 കൊവിഡ് മഹാമാരി വന്നതോടെ വാക്സിൻ കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലായിരുന്നു ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ. എന്നാൽ, ഇതിനോടൊപ്പം സെക്സിനെക്കുറിച്ചും പഠനങ്ങൾ നടത്തി പുതിയ ചില കാര്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ഇവർ. സെക്സിനെക്കുറിച്ച് ശസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ കണ്ടെത്തലുകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. കൊവിഡ് കാലത്ത് ലൈംഗികതയോട് പലർക്കും മടുപ്പ് അനുഭവപ്പെട്ടുവെന്നാണ് സെക്ഷ്വൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഈ പഠനം അനുസരിച്ച് 60 ശതമാനം ബ്രിട്ടീഷ് പൗരൻമാരും ആഴ്ചയിൽ പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ, സ്ത്രീകൾ കൂടുതൽ സമയം ഇതിനായി മാറ്റിവെച്ചതായും പഠനം പറയുന്നു.

2. സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സണാലിറ്റി സയൻസ് ജേണൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം കൃതജ്ഞത കാത്തു സൂക്ഷിക്കുന്നവർക്ക് നല്ല ലൈംഗികബന്ധം ഉണ്ടായിരിക്കുമെന്ന് പറയുന്നത്. ലൈംഗികബന്ധത്തിന് ശേഷം അഭിപ്രായങ്ങൾ ചോദിക്കുന്നതും നന്ദി പ്രകടനം നടത്തുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും ബന്ധം കൂടുതൽ ദൃഢമാക്കാനും പങ്കാളികൾക്ക് കൂടുതൽ സന്തോഷം നൽകുന്നതിനും കാരണമാകുന്നുവത്രേ.

3. ലൈംഗികബന്ധത്തിനിടെ പങ്കാളിയായ സ്ത്രീ ഉത്തേജിതയാകുമ്പോൾ നിങ്ങൾക്ക് പ്രത്യേക ഗന്ധം അനുഭവപ്പെടുമെന്ന് ആർക്കൈവ്സ് ഓഫ് സെക്ഷ്വൽ ബിഹേവിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലൈംഗിക ഉത്തേജനം നേടിയ സ്ത്രീകളും അല്ലാത്ത സ്ത്രീകളും തമ്മിലുള്ള വ്യത്യാസം പുരുഷന്മാർക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

5. നാല് സ്ത്രീകളിൽ ഒരാൾ വീതം ആർത്തവവിരാമത്തിനു ശേഷവും നല്ല ലൈംഗികജീവിതം ആഗ്രഹിക്കുന്നുണ്ട്. 40 കഴിഞ്ഞ സ്ത്രീകൾ ലൈംഗികബന്ധം ഊഷ്മളതയോട് കൂടി കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button