KeralaLatest NewsNews

രജിസ്‌ട്രേഷൻ; വാഹനം പുതിയതാണെന്നും ക്രമക്കേടുകളില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത ഉടമയ്‌ക്കെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്. വാഹനം പുതിയതാണെന്നും ക്രമക്കേടുകൾ ഇല്ലെന്നും ഉറപ്പിക്കേണ്ട ബാധ്യത ഇനി ഉടമയ്ക്കാണെന്ന് മോട്ടാർ വാഹന വകുപ്പ് വ്യക്തമാക്കി. അതേസമയം ക്രമക്കേട് കാട്ടുന്ന ഡീലർമാരെയും വാഹനനിർമാണ കമ്പനികളെയും സഹായിക്കാൻ വേണ്ടിയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടിയെന്നാണ് ആരോപണം.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ പോളിംഗ് ബൂത്തിലേക്ക്

ഉടമയുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷന് മുന്നോടിയായി പുതിയ വാഹനങ്ങൾ പരിശോധിക്കുന്നത് ഒഴിവാക്കാൻ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുൻപ് തന്നെ വാഹനപരിശോധന ഒഴിവാക്കി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ബിഎസ് 6 വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്ക് മാത്രമാണ് പുതിയ രജിസ്ട്രേഷന് അനുമതി നൽകിയിരിക്കുന്നത്. ബിഎസ് 4 വിഭാഗത്തിൽപ്പെട്ട ഒട്ടേറെ വാഹനങ്ങൾ വിൽക്കാൻ കഴിയാതെ വാഹനനിർമ്മാതാക്കളുടെ കൈവശമുണ്ട്. ഇതിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനാണ് മോട്ടോർ വകുപ്പിന്റെ നീക്കമെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.

Read Also: റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍ തടി കയറ്റിവെച്ച രണ്ടുപേർ അറസ്റ്റിൽ, വർക്കലയിൽ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button