KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകിട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകിട്ട് ആറു വരെയുമാണ് വോട്ടെടുപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്.13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാർ സംസ്ഥാനത്തുണ്ട്.

Read Also: റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍ തടി കയറ്റിവെച്ച രണ്ടുപേർ അറസ്റ്റിൽ, വർക്കലയിൽ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

40771 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കൊങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകീട്ട് ആറുമണിവരെ മാത്രമാകും പോളിംഗ്. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും തപാൽവോട്ടാണ് ഏർപ്പെടുത്തിയിരുന്നത്. കോവിഡ് രോഗികൾക്ക് അവസാനമണിക്കൂറിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Read Also: ‘ചില വാര്‍ത്തകളുടെ ടൈറ്റില്‍ കണ്ടാല്‍ ഇതൊക്കെ എപ്പോള്‍ പറഞ്ഞുവെന്ന് ആലോചിക്കും’; നമിത പ്രമോദ്

ഒന്നിലേറെ പ്രാവശ്യം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും മതിയായ സുരക്ഷാ സംവിധാനവും ഒരുക്കും. 59,292 പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button