NattuvarthaLatest NewsKeralaNews

കെ.എ.എസ് മൂല്യനിർണയം; ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ചെന്നിത്തല

കെ.എ.എസ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ സെർവറിൽ നിന്ന് നഷ്‌ടമായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെ കുറിച്ചും, പിൻവാതിൽ നിയമനങ്ങളെ കുറിച്ചുമെല്ലാം ആശങ്കകൾ ഇപ്പോഴും സമൂഹത്തിനുണ്ട്. ഇത് പരീക്ഷ എഴുതിയവരിൽ മാത്രമല്ല ആകെ കേരളസമൂഹ‌ത്തിനും ആശങ്കയുണർത്തുന്നതാണ്.

‘ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തോടെ ചെയ്‌തതുകൊണ്ട് ഉണ്ടായ വീഴ്‌ചയാണോ അട്ടിമറിശ്രമമാണോ ഇതെന്നെല്ലാം പരിശോധിക്കണം.’ ഉത്തരക്കടലാസുകൾ സെർവറിൽ നിന്ന് നഷ്‌ടമായ സംഭവത്തിൽ കൃത്യമായതും, പക്ഷപാത രഹിതമായതുമായ ക‌ർശന നടപടി ഉണ്ടാകണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button