Latest NewsKeralaNews

നിയമനിര്‍മാണത്തിന് പരിമിതിയുണ്ട്; കടകംപള്ളിക്ക് അറിഞ്ഞുകൂടെ…

ശബരിമല നിയമ നിര്‍മാണത്തെക്കുറിച്ച്‌ കേരളത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി എന്താണ് ഒന്നും പറയാത്തതെന്നും കടകംപള്ളി ചോദിച്ചിരുന്നു.

തിരുവനന്തപുരം: ശബരിമലയിലെ നിയമ നിര്‍മാണത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാതിരുന്നത് എന്തു കൊണ്ടാണെന്ന കടകംപളളി സുരേന്ദ്രന്‍റെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. നിയമനിര്‍മാണത്തിന് പരിമിതിയുണ്ട്. ഇക്കാര്യം കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്നും മുരളീധരന്‍ ചോദിച്ചു.

Read Also: ‘ഞാൻ പ്രധാനമന്ത്രി ആയാൽ..’; പ്രധാനമന്ത്രി പദവിയെക്കുറിച്ച് രാഹുല്‍ ഗാന്ധി

എന്നാൽ കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത് ജനങ്ങള്‍ക്ക് അറിയാം. തെരഞ്ഞെടുപ്പായപ്പോള്‍ മന്ത്രി കടകം മറിഞ്ഞതാണ്. കടകംപള്ളി പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. 2019ല്‍ പ്രധാനമന്ത്രി ശബരിമലയില്‍ ആചാരസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് തിരുവനന്തപുരത്ത് വച്ച്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവന്നിട്ടും ശബരിമലയില്‍ മാത്രം നിയമനിര്‍മാണം നടന്നില്ല. ശബരിമല നിയമ നിര്‍മാണത്തെക്കുറിച്ച്‌ കേരളത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി എന്താണ് ഒന്നും പറയാത്തതെന്നും കടകംപള്ളി ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button