Latest NewsNewsIndia

‘ഞാൻ പ്രധാനമന്ത്രി ആയാൽ..’; പ്രധാനമന്ത്രി പദവിയെക്കുറിച്ച് രാഹുല്‍ ഗാന്ധി

നിലവില്‍ നമ്മുടെ വളര്‍ച്ച നോക്കിയാല്‍, നമ്മുടെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കുമിടയിലും മൂല്യവര്‍ദ്ധനയ്ക്കും ഉല്‍പാദനത്തിനുമിടയില്‍ ഉണ്ടായിരിക്കേണ്ട അനുപാതം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി: ; പ്രധാനമന്തി പദവിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിന് വേണ്ടി എന്തു ചെയ്യുമെന്നും രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ വളര്‍ച്ചാ കേന്ദ്രീകൃത നയങ്ങളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also: മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടു വരുമെന്ന് തോന്നുന്നില്ല: മുഖ്യമന്ത്രി

‘വളര്‍ച്ചാ കേന്ദ്രീകൃതമായ ഒരു ആശയത്തില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ ഒരു ആശയത്തിലേക്ക് ഞാന്‍ നീങ്ങും. നമുക്ക് വളര്‍ച്ച ആവശ്യമാണെങ്കിലും ഉല്‍പാദനവും തൊഴിലവസരങ്ങളും മൂല്യവര്‍ദ്ധനവും വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും,’ അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തൊഴില്‍ സംഖ്യ തൊട്ടടുത്ത് നില്‍ക്കുന്നില്ലെങ്കില്‍ 9 ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നമ്മുടെ വളര്‍ച്ച നോക്കിയാല്‍, നമ്മുടെ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കുമിടയിലും മൂല്യവര്‍ദ്ധനയ്ക്കും ഉല്‍പാദനത്തിനുമിടയില്‍ ഉണ്ടായിരിക്കേണ്ട അനുപാതം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button