Latest NewsKeralaNattuvarthaNews

‘വ്യാജ വോട്ടിൽ ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതണ്ട, ഒരാള്‍ക്ക്​ ഒരു വോട്ടെങ്കില്‍ യു.ഡി.എഫിന് 110 സീറ്റ്’; ചെന്നിത്തല

വ്യാജ വോട്ട് ചെയ്യിച്ച്‌ ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘വ്യാജ വോട്ടര്‍മാരെക്കൊണ്ട് വോട്ട് ചെയ്യിച്ച്‌ ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. ഒരാള്‍ ഒരു വോട്ടാണ് ചെയ്യുന്നതെങ്കില്‍ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 110 സീറ്റ് ലഭികക്കും.’ രമേശ് ചെന്നിത്തല പറഞ്ഞു. തിരുവല്ല യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞു കോശി പോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്‍.ജി.ഒ യൂനിയന്‍ പ്രവര്‍ത്തകരെയും, സര്‍വിസ് സംഘടനകളെയും കൊണ്ട്​ വ്യാജ വോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണ്. ജനവിധി അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുകയാണ്​. അതുകൊണ്ടാണ് തുടര്‍ ഭരണം ലഭിക്കുമെന്ന് പിണറായി വിജയന്‍ ഉറപ്പ് പറയുന്നത്’​. ബി.ജെ.പിയും സി.പി.എമ്മും ഭരണസ്വാധീനം ഉപയോഗിച്ച്‌ പണം ഒഴുക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button