തൃശൂർ : തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ശക്തൻ മാർക്കറ്റിലെ അവസ്ഥ വിവരിച്ചാണ് അദ്ദേഹം പ്രസംഗം നടത്തിയിരിക്കുന്നത്. വലിയ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് മാർക്കറ്റിന്റെ പ്രവർത്തനമെന്നാണ് സുരേഷ് ഗോപി പറയുന്നത്.‘
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ :
”ശക്തന്‍ മാര്‍ക്കറ്റില്‍ പോയി അവിടെ മാംസം, മല്‍സ്യം പച്ചക്കറി വില്‍ക്കുന്ന കച്ചവടക്കാരെ കണ്ടു, ഏറ്റവും വലിയ പ്രത്യേകത, ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ പോയാണ് ഞാന്‍ പറഞ്ഞത് ഈ അവസ്ഥ മാറ്റിത്തരുമെന്ന്. എന്നെ ജയിപ്പിച്ചാല്‍ എം.എല്‍.എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടിയെടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തുകാണിക്കും. ഇത്രയും കാലം കേരളം ഭരിച്ച ഭരണപുംഗവന്‍മാരെ നാണം കെടുത്തും. അത് ഞാന്‍ പറയുന്നുവെങ്കില്‍ എനിക്കതിനുള്ള നട്ടെല്ല് ഉണ്ടെന്ന് ഞാന്‍ കാണിക്കും.
Read Also : കാണാതായ 15 കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ
ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെന്ന് വെക്കുക, ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ നിന്നും ഒരു കോടി എടുത്ത് ചെയ്യും. ഒരു സി പി എം–സി പി ഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്. ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാൻ ചെയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. അത് ഏപ്രിൽ 6ന് അവർ ചെയ്യും.”
Post Your Comments