മീററ്റ്: നോയിഡയില്‍ നിന്നും കാണാതായ 15 കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് നോയിഡയിൽ നിന്നാണ് കുട്ടിയെ കാണാതായത്. മാര്‍ച്ച് 22 രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി നേരം വൈകിയിട്ടും കുട്ടിയെ കാണാതായതോടെ സ്‌കൂളില്‍ അന്വേഷിച്ചെത്തിയ കുട്ടിയുടെ പിതാവ് സ്‌കൂള്‍ പൂട്ടിയിരിക്കുകയായിരുന്നു എന്ന് പോലീസിനോട് പറയുകയുണ്ടായി. എന്നാൽ അതേസമയം ബന്ധുക്കളില്‍ ഒരാള്‍ പോലീസില്‍ പരാതി നല്‍കേണ്ടെന്നും പരാതി നല്‍കിയാല്‍ കുടുംബത്തിന്റെ അന്തസ് ഇല്ലാതാകുമെന്നും പറഞ്ഞുവെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.എന്നാൽ അതേസമയം, മാര്‍ച്ച് മുപ്പത്തിയൊന്നിന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കുട്ടി മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
സംഭവത്തെ തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് പോലീസില്‍ പരാതി നല്‍കേണ്ടെന്ന് പറഞ്ഞ ബന്ധുവിനും മറ്റൊരാള്‍ക്കും ഒപ്പം ബൈക്കില്‍ പെണ്‍കുട്ടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയുണ്ടായി. പ്രതിക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments