ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തന്നേപ്പോലെ എളിയവനായ ഒരാളെ കാര്യമറിയാതെ പ്രധാനമന്ത്രി വിമര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നും, കേരളത്തിലെ ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ് അദ്ദേഹത്തിന്റെ വിമർശനം എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബമരിമല വിശ്വാസികളെ മന്ത്രിയുടെ നേത്രത്വത്തിൽ പോലീസ് ആക്രമിച്ചെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനാണ് കടകംപള്ളി മറുപടി പറഞ്ഞത്.
‘ഇന്ത്യയുടെ പ്രധാനമന്ത്രിയെ പോലുള്ള ഒരാളോട് മറുപടി പറയാന്‍ തക്ക വളര്‍ച്ചയൊന്നും ഞാന്‍ നേടിയിട്ടില്ല. എന്നാലും എന്നെ പോലെ വളരെ എളിയവനായിട്ടുള്ള ഒരാളെക്കുറിച്ച് കാര്യമറിയാതെ അങ്ങനെ പറയരുതായിരുന്നു എന്നാണ് വളരെ വിനയത്തോടെ പ്രധാനമന്ത്രിയോടും അദ്ദേഹത്തെ ശ്രവിച്ചവരോടും പറയാനുള്ളത്. വസ്തുതകളെ മനസ്സിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചില്ല. അല്ലെങ്കില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു’, മന്ത്രി പറഞ്ഞു.
Post Your Comments