
ബസ്തർ: ഛത്തീസ്ഗഢിലെ ബസ്തറിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ മരണപ്പെടുകയുണ്ടായി. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്. മരിച്ചവരിൽ രണ്ട് സിആർപി എഫ് ജവാന്മാരും മൂന്ന് പൊലീസുകാരുമാണ് ഉള്ളത്. പത്തോളം പേർക്ക് പരിക്കേറ്റതായും ചത്തീസ്ഗഢ് ഡിജിപി ഡിഎം അശ്വതിയെ ഉദ്ധരിച്ച് ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു. തരേമിന് സമീപം ബൈജാപ്പുരിലാണ് സംഭവം നടന്നിരിക്കുന്നത്.
മാർച്ച് 23ന് നാരായൺപുർ ജില്ലിയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ മൂന്ന് ജില്ലാ റിസർവ് ഗാർഡ് ജവാൻമാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. 14 സുരക്ഷാ സൈനികർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments