Latest NewsNewsInternational

വ്യാപാരബന്ധം പുനസ്ഥാപിക്കില്ല; ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാതെ ഇന്ത്യയുമായി ഒന്നിക്കില്ലെന്ന് പാകിസ്ഥാൻ

എന്നാല്‍ കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാതെ ഇന്ത്യ-പാക് ബന്ധം സുഗമമാകില്ലെന്ന് മന്ത്രിസഭ വിലയിരുത്തി.

കറാച്ചി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കില്ലെന്ന നിലപാടുമായി പാകിസ്ഥാൻ. പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാമെന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശമാണ് പാകിസ്താന്‍ തള്ളിയത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ വ്യാപാര ബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തിരുമാനം. ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയായിരുന്നു പാകിസ്താന്‍ ഇന്ത്യയുമായുുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചത്.

Read Also: രാധ വധക്കേസ്: ജീവപര്യന്തം തടവിന് വിധിച്ച പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

ജനതാത്പര്യം പരിഗണിച്ച്‌ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഇറക്കുമതി ഭാഗികമായി പുനരാരംഭിക്കാന്‍ എകണോമിക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ നടപടിയുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്ന് പാക് ധനമന്ത്രി ഹമദ് അസ്ഹര്‍ അറിയിച്ചിരുന്നു. എന്നാല്‍ കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാതെ ഇന്ത്യ-പാക് ബന്ധം സുഗമമാകില്ലെന്ന് മന്ത്രിസഭ വിലയിരുത്തി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തീരുമാനം മരവിപ്പിക്കുകയാണെന്ന് മന്ത്രിസഭ യോഗഷേഷം ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button