ദുബെെ: ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ഇന്ത്യ നേടേണ്ടത് വെറും 163 റണ്‍സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കം പിഴക്കുകയായിരുന്നു. ഒാപ്പണിങ്ങ് ബാസ്റ്റ്മാന്‍മാരെല്ലാം ചെറിയ ചെറിയ അക്കങ്ങള്‍ ബാറ്റ് വീശി നേടി ദയനീയമായി പുറത്ത് പോയപ്പോള്‍ പാക്കിസ്ഥാന്‍ ടീം തകര്‍ന്നു. മദ്ധ്യനിര ഈ അപ്രതീക്ഷിതമായ കാലിടറലിനെ തരണം ചെയ്യാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസാനനിര തകര്‍ന്ന് തരിപ്പണം ആയത് പാക്കിസ്ഥാന്‍റെ സ്കോര്‍ നില അപ്പാടെ താഴ്ത്തി.
ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ കാഴ്ചവെച്ച മികച്ച പ്രകടനമാണ് പാക്കിസ്ഥാന്‍ വേരറ്റ് വീഴാന്‍ കാരണമായത്. ഭുവനേശ്വർ കുമാറും കേദാർ ജാദവും മൂന്ന് വിക്കറ്റ് വീതവും ജസ്പ്രീത ബുമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
ഒാപ്പണര്‍മാരായ ഫഖർ സമാൻ , ഇമാമുൽ ഹഖ് എന്നിവരെ ഇന്ത്യയുടെ മിടുക്കന്‍ മിന്നല്‍ ഫാസ്റ്റ് ബോളറായ ഭുവനേശ്വർ കുമാര്‍ ക്രീസിന് പുറത്താക്കിയതാണ് പാക്ക് സ്കോര്‍ നിലയും പാക്കിന്‍റെ ആത്മധെെര്യവും ചോരാന്‍ ഇടയായത്. ഇന്ത്യന്‍ ബാറ്റിങ് നിര കരുത്താര്‍ജ്ജിച്ച് പൊരുതുകയാണെങ്കില്‍ വിജയം തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്‍റെ പടിവാതില്‍ കടന്നെത്തുമെന്ന് സുവ്യക്തം.
Post Your Comments